ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം - ആമുഖം
സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1983ൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം, കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ ആണ്. സ്ഥല സൗകര്യം, ഗുണനിലവാരം, ഭൗതിക സാഹചര്യം എന്നിവയെല്ലാം കൊണ്ട് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസത്തിൻറെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിൽ മുൻപന്തിയിലാണ് ഈ സ്ഥാപനം. ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി സാങ്കേതിക വിദഗ്ദരെ സംഭാവന ചെയ്ത ഈ സ്ഥാപനം പുതുതലമുറയ്ക്ക് എഞ്ചിനിയറിംഗ് മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാവശ്യമായ സാങ്കേതിക പരീശീലനം ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം നൽകിവരുന്നു. ഇവിടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. പഠനവിഷയങ്ങൾ പൊതുവിദ്യാലയങ്ങളിലെ ഹിന്ദി, ബയോളജി എന്നീ വിഷയങ്ങൾക്ക് പകരം ടെക്നിക്കൽ വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഈ സ്ഥാപനത്തിലെ സിലബസ്. താഴെ പറയുന്ന വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു മലയാളം ഇംഗ്ലീഷ് സോഷ്യൽ സയൻസ് ഗണിതം ഫിസിക്സ് കെമിസ്ട...