ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം - ആമുഖം
സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1983ൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം, കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ ആണ്. സ്ഥല സൗകര്യം, ഗുണനിലവാരം, ഭൗതിക സാഹചര്യം എന്നിവയെല്ലാം കൊണ്ട് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസത്തിൻറെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിൽ മുൻപന്തിയിലാണ് ഈ സ്ഥാപനം. ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി സാങ്കേതിക വിദഗ്ദരെ സംഭാവന ചെയ്ത ഈ സ്ഥാപനം പുതുതലമുറയ്ക്ക് എഞ്ചിനിയറിംഗ് മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാവശ്യമായ സാങ്കേതിക പരീശീലനം ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം നൽകിവരുന്നു. ഇവിടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.
പഠനവിഷയങ്ങൾ
പൊതുവിദ്യാലയങ്ങളിലെ ഹിന്ദി, ബയോളജി എന്നീ വിഷയങ്ങൾക്ക് പകരം ടെക്നിക്കൽ വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഈ സ്ഥാപനത്തിലെ സിലബസ്. താഴെ പറയുന്ന വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു
- മലയാളം
- ഇംഗ്ലീഷ്
- സോഷ്യൽ സയൻസ്
- ഗണിതം
- ഫിസിക്സ്
- കെമിസ്ട്രി
- ജനറൽ എഞ്ചിനിയറിംഗ്
- എഞ്ചിനിയറിംഗ് ഡ്രോയിങ്ങ്
- ട്രേഡ് തിയറി
- വർക്ക്‍ഷോപ്പ് പ്രാക്ടീസ്
- ഇൻഫർമേഷൻ ടെക്നോളജി
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ലഭിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും എൻറിച്ച് യുവർ ഇംഗ്ലീഷ് എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
സ്പെഷ്യലൈസേഷൻ ട്രേഡുകൾ
ഒന്നാം വർഷം എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ ട്രേഡിലും പരിശീലനം നൽകുന്നു. തുടർന്ന് രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം വർഷത്തെ മാർക്കിന്‍റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ ഓരോ സ്പെഷ്യലൈസേഷൻ ട്രേഡ് അനുവദിക്കുന്നു. പ്രസ്തുത ട്രേഡിൽ ആഴത്തിലുള്ള തിയറിയും പ്രായോഗിക പരിശീലനവും തുടർന്നുള്ള വർഷങ്ങളിൽ നൽകുന്നു.
- ഓട്ടോമൊബൈൽ
- ഇലക്ട്രിക്കൽ
- ഇലക്ട്രോണിക്സ്
- ഫിറ്റിംഗ്
- വെൽഡിങ്ങ്
പത്താം ക്ലാസ് ജയിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രേഡ് രേഖപ്പെടുത്തിയ ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ഇത് കേരള പി.എസ്.സി. നടത്തുന്ന സാങ്കേതിക പരീക്ഷാ വിഭാഗം പരീക്ഷകൾക്ക് അംഗീകരിച്ചതാണ്.
എൻ.എസ്.ക്യു.എഫ്. ട്രേഡുകൾ
കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് പ്രകാരം വിദ്യാർത്ഥികൾക്ക് ഒന്നിലധികം ട്രേഡിൽ പരിശീലനം നേടുവാനുള്ള അവസരം. എൻ.എസ്.ക്യു.എഫ്. ട്രേഡുകൾ:
- ഇലക്ട്രിക്കൽ എക്യുപ്മെന്‍റ് മെയിന്‍റനൻസ്
- ഇലക്ട്രോണിക്സ് എക്യുപ്മെന്‍റ് മെയിന്‍റനൻസ്
- ഓട്ടോമൊബൈൽ
- സോളാർ
ഉപരിപഠന സാധ്യതകൾ
ഉന്നത വിദ്യാഭ്യാസത്തിന് പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് ഓരോ ബ്രാഞ്ചിലും 10 ശതമാനം സീറ്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു.
ഡിപ്ലോമ പഠനത്തിനു ശേഷം എഞ്ചിനിയറിംഗ് കോളേജുകളിൽ ബി-ടെക് പഠനത്തിന് ലാറ്ററൽ എൻട്രി സ്കീം വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നൽകുന്നു
|
തൊഴിലവസരങ്ങൾ
|
|
സർക്കാർ സ്ഥാപനങ്ങൾ
|
|
എഞ്ചിനിയറിംഗ് കോളേജ്
|
|
പോളിടെക്നിക് കോളേജ്
|
|
ടെക്നിക്കൽ ഹൈസ്കൂൾ
|
|
അർദ്ധസർക്കാർ സ്ഥാപനങ്ങൾ
|
|
കെ.എസ്.ആർ.ടി.സി
|
|
കെ.എസ്.ഇ.ബി.
|
|
കെൽട്രോൺ
|
|
പൊതു മേഖലാ സ്ഥാപനങ്ങൾ
|
|
കൊച്ചിൻ ഷിപ്പ്‍യാർഡ്
|
|
ഹിന്ദുസ്ഥാൻ ലാറ്റക്സ്
|
|
എച്ച്.എം.ടി.
|
|
കൊച്ചിൻ റിഫൈനറി
|
|
ഫാക്ട്
|
|
ട്രാവൻകൂർ ടൈറ്റാനിയം
|
|
ഇന്ത്യൻ റെയിൽവെ
|
|
തന്ത്രപ്രധാന സ്ഥാപനങ്ങൾ
|
|
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈശേഷൻ (ഐ.എസ്.ആർ.ഒ)
|
|
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‍മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ)
|
|
ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ)
|
|
നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫി ലാബോറട്ടറി (എൻ.പി.ഒ.എൽ)
|
|
ബ്രഹ്മോസ് എയ്റോ സ്പേസ്
|
|
പ്രൈവറ്റ് സ്ഥാപനങ്ങൾ
|
|
കേരളത്തലും കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ചെന്നൈ, മുംബൈ, തുടങ്ങിയ മഹാനഗരങ്ങളിലെ ചെറുതും വലുതുമായ അനേകം പ്രൈവറ്റ് കമ്പനികളിൽ ട്രേഡ്സ്മാൻ, ടെക്നീഷ്യൻ തസ്തിക
|
സ്കോളർഷിപ്പുകൾ
അർഹരായ വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നു.
- എം.സി.എം. സ്കോളർഷിപ്പ്
- സ്നേഹപുർവ്വം സ്കോളർഷിപ്പ്
- പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ്
- മൈനോറിറ്റി സ്കോളർഷിപ്പ്
- ഒ.ബി.സി. സ്കോളർഷിപ്പ്
- എസ്.സി., ഒ.ഇ.സി. സ്കോളർഷിപ്പ്
കലാകായിക ശാസ്ത്രസാങ്കേതിക മേള
കലാമേള, കായിക മേള, ശാസ്ത്രസാങ്കേതിക മേള മുതലായ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തലത്തിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് മേരിട്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും ഗ്രേസ് മാർക്ക് ലഭിക്കുവാനുമുള്ള അവസരം ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതയാണ്.
ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.)
മനുഷ്യരാശിയുടെ ക്ഷേമത്തിനും ലോകസമാധാനത്തിനും വേണ്ടി യുവതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്
ഇന്നവേഷൻ ലാബ്
വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും നൂതന ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സൗകര്യം
ലാംഗ്വേജ് ലാബ്
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക സൗകര്യം
ലിറ്റിൽ കൈറ്റ്സ്
ഐ.ടി. വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റിലൂടെ വിദ്യാർത്ഥികളുടെ ഇൻഫോർമേഷൻ ടെക്നോളജിയിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നു.
സ്കോളർ സപ്പോർട്ട് പ്രോഗ്രാം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അധിക ക്ലാസുകൾ നൽകുന്ന പദ്ധതി
Comments
Post a Comment