വർക്ക് ഷോപ്പ് ബിൽഡിങ്ങിന്‍റെ നിർമ്മാണോദ്ഘാടനവും പൂർത്തീകരണവും
വർക്ക്ഷോപ്പ് കെട്ടിടത്തിൽ ഫിറ്റിംഗ്, വെൽഡിങ്ങ്, ഷീറ്റ് മെറ്റൽ, കാർപ്പെന്ററി
എന്നിങ്ങനെ 4 ട്രേഡുകളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള സൗകര്യമാണ്
ഒരുങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ആധുനിക മെഷിനറികളുടെയും ഉപകരണങ്ങളുടെയും
സഹായത്താൽ മികച്ച രീതിയിലുള്ള വ്യാവസായികാധിഷ്ഠിത പ്രായോഗിക പരിശീലനം
നൽകുന്നതിനാവശ്യമായ സ്ഥല സൗകര്യമാണ് പുതിയ വർക്ക്ഷോപ്പ് കെട്ടിടത്തിലൂടെ
യാഥാർത്ഥ്യമാവുന്നത്.
ലാബ്-കം-ഡ്രോയിങ്ങ് ഹാൾ
കെട്ടിടത്തിന്റെ താഴത്തെ നില 365.56 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇതിൽ
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ എന്നീ 3 ലാബുകൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നു. 365.56
ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒന്നാമത്തെ നിലയിൽ 100 വിദ്യാർത്ഥികൾക്ക്
തടസ്സമില്ലാതെ എഞ്ചിനിയറിംഗ് ഡ്രോയിങ്ങിൽ പ്രായോഗിക പരിശീലനം നടത്തുന്നതിനുള്ള
സൗകര്യമുണ്ട്.
പയ്യന്നൂർ, കല്ല്യാശ്ശേരി
നിയോജകമണ്ഡലങ്ങളിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ ആണ്
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം. ഇവിടത്തെ
വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ
നിന്നും ഉള്ളവരാണ്. പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമാവുന്നതോടെ ഈ നാട്ടിലെ
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള സാങ്കേതിക വിദ്യാഭ്യാസം
നൽകുവാനും അതുവഴി ഈ നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റം വരുത്തുന്നതിനും
ഈ സ്ഥാപനത്തിനു സാധിക്കും.
It is good
ReplyDelete