2023 ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം
2023 വർഷത്തെ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മുൻവർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും നൂറുമേനി കരസ്ഥമാക്കി. എഴുതിയ 45 വിദ്യാർത്ഥികളും പാസാകുകയും അതിൽ 6 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിക്കുകയും ചെയ്തു. വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും 2023 മെയ് 25ാം തീയതി ബഹു. കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ. ശ്രീ. എം. വിജിൻ അനുമോദിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു നടന്ന വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു ആവശ്യമായി നിർദ്ദേശങ്ങളും വിവിധ മേഖലകളെ കുറിച്ചും അവബോധം നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് ക്ലാസും നടത്തുകയുണ്ടായി.
Comments
Post a Comment