പ്രവേശനോൽസവം 2023
ഈ വർഷത്തെ പ്രവേശനോൽസവം ഏഴോം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷാ പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ സൂപ്രണ്ട് ശ്രീ പ്രദീപ് കെ. അധ്യക്ഷം വഹിച്ചു. ശ്രീമതി പ്രിയദത്ത കെ.ആർ. (ഫോർമാൻ) സ്വാഗതവും ശ്രീ. വിനോദ് കുമാർ കെ. (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ) നന്ദി പ്രകാശനവും നടത്തി. ശ്രീ. സുബീർ കുയ്യടിയിൽ, ശ്രീമതി ഷജി ഒ.എം., ശ്രീമതി രജിന കെ., ശ്രീമതി ബാബു ആർ എന്നിവർ ആശംസയും നേർന്നു.
Comments
Post a Comment