Posts

"അഴകേഴും ഏഴോം"

Image
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏഴോം പഞ്ചായത്ത് നടപ്പിലാക്കുന്ന അഴകേഴും ഏഴോം പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക ശുചിത്വ അസംബ്ലി

പ്രവേശനോൽസവം 2023

Image
ഈ വർഷത്തെ പ്രവേശനോൽസവം ഏഴോം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷാ പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ സൂപ്രണ്ട് ശ്രീ പ്രദീപ് കെ. അധ്യക്ഷം വഹിച്ചു. ശ്രീമതി പ്രിയദത്ത കെ.ആർ. (ഫോർമാൻ) സ്വാഗതവും ശ്രീ. വിനോദ് കുമാർ കെ. (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ) നന്ദി പ്രകാശനവും നടത്തി. ശ്രീ. സുബീർ കുയ്യടിയിൽ, ശ്രീമതി ഷജി ഒ.എം., ശ്രീമതി രജിന കെ., ശ്രീമതി ബാബു ആർ എന്നിവർ ആശംസയും നേർന്നു.

2023 ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം

Image
2023 വർഷത്തെ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മുൻവർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും നൂറുമേനി കരസ്ഥമാക്കി. എഴുതിയ 45 വിദ്യാർത്ഥികളും പാസാകുകയും അതിൽ 6 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിക്കുകയും ചെയ്തു. വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും 2023 മെയ് 25ാം തീയതി ബഹു. കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ. ശ്രീ. എം. വിജിൻ അനുമോദിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു നടന്ന വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു ആവശ്യമായി നിർദ്ദേശങ്ങളും വിവിധ മേഖലകളെ കുറിച്ചും അവബോധം നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് ക്ലാസും നടത്തുകയുണ്ടായി.

എങ്ങിനെ എത്തിച്ചേരാം..

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, പഴയങ്ങാടി എന്നീ നഗരങ്ങൾക്കിടയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന നെരുവമ്പ്രം ടൗൺ. തളിപ്പറമ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരവും, പഴയങ്ങാടിയിൽ നിന്ന് 3 കിലോമീറ്റർ ദൂരവുമാണ് ഉള്ളത്. ഫുൾ അഡ്രസ് : Govt. Tehnical High School, Neruvambram, P.O. Pazhayangadi, Kannur - 670303 തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി ബസ് കയറിയോ, പഴയങ്ങാടിയിൽ നിന്നും തളിപ്പറമ്പ് ബസ് കയറിയോ, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി 400 മീറ്റർ ദൂരം നടന്നു ഈ സ്ഥാപനത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം - ആമുഖം

Image
സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1983ൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, നെരുവമ്പ്രം, കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ ആണ്. സ്ഥല സൗകര്യം, ഗുണനിലവാരം, ഭൗതിക സാഹചര്യം എന്നിവയെല്ലാം കൊണ്ട് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസത്തിൻറെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിൽ മുൻപന്തിയിലാണ് ഈ സ്ഥാപനം. ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി സാങ്കേതിക വിദഗ്ദരെ സംഭാവന ചെയ്ത ഈ സ്ഥാപനം പുതുതലമുറയ്ക്ക് എഞ്ചിനിയറിംഗ് മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാവശ്യമായ സാങ്കേതിക പരീശീലനം ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം നൽകിവരുന്നു. ഇവിടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. പഠനവിഷയങ്ങൾ പൊതുവിദ്യാലയങ്ങളിലെ ഹിന്ദി, ബയോളജി എന്നീ വിഷയങ്ങൾക്ക് പകരം ടെക്നിക്കൽ വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഈ സ്ഥാപനത്തിലെ സിലബസ്. താഴെ പറയുന്ന വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു മലയാളം ഇംഗ്ലീഷ് സോഷ്യൽ സയൻസ് ഗണിതം ഫിസിക്സ് കെമിസ്ട...

വർക്ക് ഷോപ്പ് ബിൽഡിങ്ങിന്‍റെ നിർമ്മാണോദ്ഘാടനവും പൂർത്തീകരണവും

Image
പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്          സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് അനുവദിച്ച കെട്ടിടങ്ങളുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുകയാണ്. 260 ലക്ഷം രൂപയാണ് പ്രസ്തുത കെട്ടിടങ്ങളുടെ നിർമ്മാണത്തിനു വേണ്ടി വകുപ്പ് അനുവദിച്ചത്. 466.65 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു വർക്ക്ഷോപ്പ് കെട്ടിടവും 760.94 ചതുരശ്രമീറ്റർ വിസ്തീർണമുളള ഇരുനില ലാബ് - കം-ഡ്രോയിംഗ് ഹാൾ കെട്ടിടവും അടങ്ങിയതാണ് പ്രസ്തുത പ്രോജക്ട്. വർക്ക്ഷോപ്പ് കെട്ടിടത്തിൽ ഫിറ്റിംഗ് , വെൽഡിങ്ങ് , ഷീറ്റ് മെറ്റൽ , കാർപ്പെന്ററി എന്നിങ്ങനെ 4 ട്രേഡുകളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ആധുനിക മെഷിനറികളുടെയും ഉപകരണങ്ങളുടെയും സഹായത്താൽ മികച്ച രീതിയിലുള്ള വ്യാവസായികാധിഷ്ഠിത പ്രായോഗിക പരിശീലനം നൽകുന്നതിനാവശ്യമായ സ്ഥല സൗകര്യമാണ് പുതിയ വർക്ക്ഷോപ്പ് കെട്ടിടത്തിലൂടെ യാഥാർത്ഥ്യമാവുന്നത്.             ലാബ്-കം-ഡ്രോയിങ്ങ് ഹാൾ കെട്ടിടത്തിന്റെ താഴത്തെ നില 365.56 ചതു...